---
title: "കുഞ്ഞേ മാപ്പ്..; ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്നും, ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും  മുത്തച്ഛൻ റെജി സാമുവൽ"
english_title: "Grandfather Reggie Samuel says that it was an attempt to commit financial fraud in the name of Alin Sherin and he did not ask anyone for help"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342297/Grandfather Reggie Samuel says that it was an attempt to commit financial fraud in the name of Alin Sherin and he did not ask anyone for help"
published_at: "2026-02-16T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6992ee0e0a712_1001110702.jpg"
keywords: []
---

# കുഞ്ഞേ മാപ്പ്..; ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്നും, ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും  മുത്തച്ഛൻ റെജി സാമുവൽ

> **Lead Summary:** പത്തനംതിട്ട: അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്ന് മുത്തച്ഛൻ റെജി സാമുവൽ. അവയവമാറ്റത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു.

## Article Content

പത്തനംതിട്ട: അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്ന് മുത്തച്ഛൻ റെജി സാമുവൽ. അവയവമാറ്റത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു.

പണം ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകളും അക്കൗണ്ട് ഡീറ്റെയിൽസും പ്രചരിക്കുന്നവയിൽ ഉണ്ട്. തങ്ങൾ ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും റെജി സാമുവൽ ന്യൂസ് മലയാളത്തോട് പറഞ്ഞു. തങ്ങൾക്ക് സർക്കാരിൻ്റെ ഉൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ട്. തങ്ങൾ ഇടപെടേണ്ട സാഹചര്യം വന്നാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും റെജി സാമുവൽ പറഞ്ഞു

കഴിഞ്ഞ ദിവസമാണ് അഞ്ച് കുരുന്നുകൾക്ക് പുതുജീവൻ നൽകി വിട പറഞ്ഞ ആലിൻ ഷെറിന്റെ സംസ്‌കാരം നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിൻ്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ. ഈ മാസം അഞ്ചിന് കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി യാത്ര ചെയ്യുന്നതിനിടെ, ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് മാതാപിതാക്കളും കുടുംബവും തയ്യാറാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342297/Grandfather Reggie Samuel says that it was an attempt to commit financial fraud in the name of Alin Sherin and he did not ask anyone for help)